കാവിവല്‍ക്കരണം പോലെ ലീഗ് വല്‍ക്കരണം: ടി വി രാജേഷ്

Webdunia
തിങ്കള്‍, 21 ജനുവരി 2013 (18:19 IST)
PRO
PRO
ബിജെപി കേന്ദ്രം ഭരിച്ചപ്പോള്‍ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടത്തിയതു പോലെയാണ്‌ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോള്‍ ലീഗ്‌ വല്‍ക്കരണം നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌. കേരളത്തില്‍ ജാതി മത ശക്‌തികള്‍ ജനാധിപത്യ ശരീരത്തിലെ ക്യാന്‍സറായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജേഷ് കുറ്റപ്പെടുത്തി.

എന്‍എസ്‌എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഈഴവാദി പിന്നാക്ക വിഭാഗങ്ങളിലുള്ളവരെ പൂജാരിമാരാക്കാന്‍ ജി സുകുമാരന്‍ നായര്‍ തയാറാണോയെന്നും രാജേഷ് ചോദിച്ചു. ഹിന്ദുലീഗ്‌ രൂപീകരിക്കാന്‍ ശ്രമിക്കുന്ന സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലുണ്ടായ ഏക ചിന്ത രാഹുല്‍ഗാന്ധിയെ എങ്ങനെ കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ അവരോധിക്കാമെന്നതായിരുന്നുവെന്നു പ്രസിഡന്റ്‌ എം സ്വരാജ്‌ അഭിപ്രായപ്പെട്ടു. രാഹുല്‍ഗാന്ധി എന്ന നേതാവിനെ സമഗ്രമായി വിലയിരുത്താന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും സ്വരാജ്‌ പറഞ്ഞു.