കാള കാറിനു മുകളില്‍ കയറി: ഒരാള്‍ക്ക് പരുക്ക്

Webdunia
ശനി, 28 ഏപ്രില്‍ 2012 (19:22 IST)
PRO
PRO
കട്ടപ്പന പുളിയന്‍മലക്ക് സമീപം വിരണ്ടോടിയ കാള കാറിനു മുകളില്‍ കയറി ഒരാള്‍ക്ക് പരുക്കേറ്റു. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് പോകുകയായിരുന്ന കാറിനുമുകളിലാണ് കാള ചാടി വീണത്. പുളിയന്‍മലക്ക് സമീപം പൊലീസ് വളവിലാണ് സംഭവം.

കാറിലുണ്ടായിരുന്ന ഐക്കരയില്‍ അനീഷിനാണ് (24)പരുക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന അനീഷിന് ഗ്ലാസ് തകര്‍ന്നാണ് പരുക്കേറ്റത്. ഇയാളെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.

അറവുശാലയിലേക്ക് കൊണ്ടു പോകുകയായിരുന്ന കാളായാണ് വിരണ്ട് എതിരെ വന്ന കാറിന് മുകളിലേക്ക് പാഞ്ഞ് കയറിയത്.