കാലിക്കറ്റ് സര്‍വകലാശാലയുടെ തലപ്പത്ത് പെരുങ്കള്ളന്‍‌മാര്‍: കെ മുരളീധരന്‍

Webdunia
ഞായര്‍, 29 ഏപ്രില്‍ 2012 (12:30 IST)
PRO
PRO
കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍‌സലര്‍ സംശയത്തിന്റെ നിഴലിലാണെന്ന് കെ മുരളീധരന്‍ എം എല്‍ എ. സര്‍വകലാശാലയുടെ തലപ്പത്ത് ചില പെരുങ്കള്ളന്‍‌മാര്‍ ഇരിക്കുന്നുവെന്നത് സത്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

മലബാര്‍ മേഖലയുടെ വികസനത്തിന്‌ സ്‌ഥാപിച്ച കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്‌റ്റുകള്‍ക്ക്‌ കൈമാറാന്‍ ശ്രമിച്ചത്‌ ആരായാലും പൊറുക്കാനാവാത്ത നടപടിയാണ്‌. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ. കുറ്റക്കാരെ ശിക്ഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് കത്ത് എഴുതിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.