കാലവര്‍ഷക്കെടുതി : 10 മരണം

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (12:49 IST)
PTI
സംസ്ഥാനത്തെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ കാലവര്‍ഷ കെടുതികളിലായി ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തൊട്ടാകെ 10 പേര്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ മാത്രം 3 പേര്‍ മരിച്ചു.

അതേ സമയം പത്തനം‍തിട്ട, എറണാകുളം എന്നീ ജില്ലകളില്‍ 2 പേര്‍ വീതവും ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് കുട്ടനാട്ടില്‍ പുതുതായി 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കനത്ത മഴയെതുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതിനാല്‍ ബുധനാഴ്ച കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.