കാലവര്‍ഷം: 660 കോടി രൂപയുടെ കെടുതി

Webdunia
ചൊവ്വ, 21 ജൂലൈ 2009 (19:40 IST)
സംസ്ഥാനത്ത്‌ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 660 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന്‌ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

കാലവര്‍ഷക്കെടുതിയുടെ കണക്കുകള്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്‌. കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സംസ്ഥാനത്തിന്‌ 225 കോടി രൂപയുടെ ധനസഹായം ഉടന്‍ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.