കാറിനു പിന്നില്‍ ലോറിയിടിച്ച് മൂന്നു മരണം

Webdunia
ചൊവ്വ, 21 ജൂലൈ 2009 (10:11 IST)
ആലപ്പുഴ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ കാറിടിച്ച്‌ മുന്നു പേര്‍ മരിച്ചു.

എറണാകുളം സ്വദേശികളായ റോയി, ഗില്‍ബര്‍ട്ട്‌, തൃശ്ശൂര്‍ സ്വദേശി വി ജി പൗവല്‍ എന്നിവരാണ്‌ മരിച്ചത്‌. കാറിന്‍റെ ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ആന്ധ്ര രജിസ്‌ട്രേഷനുള്ള ലോറിക്കു പിന്നിലാണ്‌ കാറിടിച്ചത്‌.