കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതി. പാല മഹാത്മഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് ധനമന്ത്രി കെ എം മാണിക്ക് പരാതി നല്‍കിയത്.
ഒത്തുകളി കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതുപോലെ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെയും പരസ്യത്തില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യം.
മോഹന്‍ലാലിനെ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ജോസ് പറഞ്ഞു.