കാമുകിയെ വെട്ടിയ യുവാവ് ആത്മഹത്യ ചെയ്തു

Webdunia
ഞായര്‍, 24 ഏപ്രില്‍ 2011 (13:59 IST)
PRO
PRO
കാമുകിയും അയല്‍‌വാസിയുമായ യുവതിയെ വീട്ടില്‍ കയറി വെട്ടി മാരകമായി പരുക്കേല്‍‌പ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. കഴക്കൂട്ടം കാവോട്ടുമുക്കിന്‌ സമീപം കൈപ്പള്ളി റോഡില്‍ പുണര്‍തം വീട്ടില്‍ സോമന്റെയും കൃഷ്‌ണമ്മയുടെയും മകന്‍ രതീഷ്‌ (28) ആണ്‌ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാള്‍ സെന്റ്‌സേവിയേഴ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനി സംഗീതയെ വീട്ടില്‍ കയറി വെട്ടിപ്പരുപ്പേല്‍പ്പിച്ചത്. മാരകമായി മുറിവേറ്റ് സംഗീത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രതീഷും സംഗീതയും വളരെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈയിടെ സംഗീത മറ്റൊരാളുമായി അടുപ്പത്തിലാ‍യതാണ് രതീഷിന്റെ ദേഷ്യത്തിന് കാരണം. എന്നാല്‍ സംഗീതയെ കൊലപ്പെടുത്താല്‍ നടത്തിയ ശ്രമം വീട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

ശനിയാഴ്ച കണിയാപുത്തിന് സമീപമുള്ള റെയില്‍‌വെ ട്രാക്കിലാണ്‌ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.