കാമുകിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച കാമുകന്‍ പിടിയില്‍

Webdunia
ശനി, 8 ഫെബ്രുവരി 2014 (17:27 IST)
PRO
PRO
എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവിന്റെ കാമുകനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ മാതാവ് നടത്തുന്ന തയ്യല്‍ സ്കൂളിലെ ജീവനക്കാരനായ മിഥുനെ(26)യാണ് കോവളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാതാവ് തയ്യല്‍ സ്കൂളില്‍ ഇല്ലാത്ത സമയത്ത് നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി കുട്ടി സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. സ്കൂള്‍ അധികൃതര്‍ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കോവളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി പ്രകാരം യുവാവിനെതിരേ കേസെടുത്തു. കുട്ടിയുടെ മാതാവായ 35 കാരിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പിണങ്ങി കഴിയുകയാണെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.