കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മമാര്‍ പെരുവഴിയിലായി

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (15:15 IST)
PRO
PRO
കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് വീട്ടമ്മമാര്‍ ഒടുവില്‍ പെരുവഴിയിലായി. കൊട്ടിയം മയ്യനാട് സ്വദേശികളായ വീട്ടമ്മമാര്‍ക്കാണ്‌ ഇത്തരമൊരു അവസ്ഥ വന്നുചേര്‍ന്നത്.

മയ്യനാട് നടുവിലക്കര പറന്തി വയല്‍ സ്വദേശിനികളും വിവാഹിതരുമായ രണ്ടു വീട്ടമ്മമാര്‍ സ്വന്തം കുട്ടികളെയും കൂട്ടി ഹാഷിം, ശ്രീജിത്ത് എന്നീ കാമുകര്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഭാര്യമാരെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ഭര്‍ത്താക്കന്മാരും ബന്ധുക്കളും ചേര്‍ന്ന് കൊട്ടിയം പൊലീസില്‍ പരാതിയും നല്‍കി. കൊട്ടിയം എഎസ്പി നാരായണന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അവസാനം ഇവരെ കാമുകന്മാര്‍ക്കൊപ്പം അടൂരിലെ വാടക വീട്ടില്‍ വച്ച് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകര്‍ക്കൊപ്പം പോകാനാണു താത്പര്യമെന്ന് ഇരു വീട്ടമ്മമാരും കോടതിയില്‍ പറഞ്ഞു. ശേഷം ജാമ്യമെടുത്ത് കാമുകന്‍മാര്‍ വീട്ടമ്മമാര്‍ക്കൊപ്പം പുറത്തിറങ്ങി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിയ കാമുകന്മാര്‍ ഇനി വീട്ടമ്മമാരെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വെളിപ്പെടുത്തി. അവസാന ശരണം എന്ന നിലയ്‍ക്ക് തിരിച്ചു അവരവരുടെ വീട്ടിലെത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ ഭര്‍ത്താക്കന്മാരും ഇപ്പോള്‍ തയ്യാറില്ലെന്നാണ്‌ റിപ്പോര്‍ട്ട്.