കാന്റീനില്‍ നിന്ന്‌ വാങ്ങിയ ബോണ്ടയില്‍ ചിലന്തി

Webdunia
ശനി, 18 മെയ് 2013 (15:41 IST)
PRO
PRO
വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ കാന്റീനില്‍ നിന്നും വിതരണം ചെയ്ത പലഹാരത്തില്‍ ചിലന്തിയെ കണ്ടെത്തിയതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട്‌ ഏഴരയോടെയായിരുന്നു സംഭവം. കാന്റീനില്‍ നിന്നും വാങ്ങിയ ബോണ്ടയിലാണ്‌ ചിലന്തിയെ കണ്ടെത്തിയത്‌.

ഹെര്‍ണിയ രോഗം ബാധിച്ച്‌ ഏഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഹരിപ്പാട്‌ സ്വദേശിയായ നാലര വയസുകാരന്‍ മിസ്വാഹിന്‌ വേണ്ടി അച്ഛന്‍ അബ്ദുള്‍ ലത്തീഫാണ്‌ ഇവിടെ നിന്നും ബോണ്ട വാങ്ങിയത്‌. ബോണ്ട കഴിച്ച്‌ നിമിഷങ്ങള്‍ക്കകം കുട്ടിക്ക്‌ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന്‌ ബോണ്ട പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ ചിലന്തിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ബന്ധുക്കള്‍ എയ്ഡ്പോസ്റ്റിലും ആര്‍എംഒ, അമ്പലപ്പുഴ പൊലീസ്‌, ജില്ലാ ഫുഡ്‌ ആന്റ്‌ സേഫ്റ്റി ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി. ഏതാനും മാസം മുന്‍പ്‌ പലഹാരത്തില്‍ പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കാന്റീന്‍ അടച്ചുപൂട്ടിയിരുന്നു.