കാട്ടാനയുടെ ചവിട്ടേറ്റ് അമ്മയും മകളും മരിച്ചു

Webdunia
ശനി, 30 ഒക്‌ടോബര്‍ 2010 (11:35 IST)
കാട്ടാനയുടെ ചവിട്ടേറ്റ് അമ്മയും മകളും മരിച്ചു. പാലക്കാട് ജില്ലയിലെ കല്ലടിക്കോട്ട് ആണ് അമ്മയെയും മകളെയും കാട്ടാന ചവിട്ടിക്കൊന്നത്.

കല്ലടിക്കോട്ട്‌ പാലോട്‌ സ്വദേശികളായ ഓമന(32) മകള്‍ കാവ്യ(8) എന്നിവരാണു കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്‌.

ഇവരുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു വനംമന്ത്രി ബിനോയ്‌ വിശ്വം അറിയിച്ചു.