കാക്കനാടന്‍ അന്തരിച്ചു

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2011 (10:28 IST)
PRO
PRO
പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.

ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്നാണ് യഥാര്‍ത്ഥ പേര്. വസൂരി, ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്രം കോഴി, അശ്വത്ഥാമാവിന്റെ ചിരി, അഭിമന്യു, തുലാവര്‍ഷം, അജ്ഞതയുടെ താഴ്വര, പറങ്കിമല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

1935 ഏപ്രില്‍ 23-ന് തിരുവല്ലയിലായിരുന്നു ജനനം. ദക്ഷിണ റെയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.

അമ്മിണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.