കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളകോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ എം മാണി

Webdunia
വെള്ളി, 15 നവം‌ബര്‍ 2013 (12:32 IST)
PRO
സംസ്ഥനത്തിന്റെ അഭിപ്രായം മാനിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിരോധാഭാസമാണെന്ന് ധനമന്ത്രി കെ എം മാണി അഭിപ്രായപ്പെട്ടു.

തോട്ടഭൂമിയുടെ ഒരു ഭാഗം വനമാക്കി മാറ്റണം എന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്നവയാണ്. ഇത്തരം മാനദണ്ഡങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലാപാട് തന്നെയാണ് തനിക്കുമെന്നും മാണി പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും മാണി പറഞ്ഞു.

അതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട്ടെ മലോയോര മേഖലകളില്‍ നടക്കുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമമുണ്ടായി. നിരവധി പോലീസ് വാഹനങ്ങളും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും സമരക്കാര്‍ അടിച്ചു തകര്‍ത്തു.