കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വിദഗ്‌ധ സമിതിയുടെ തെളിവെടുപ്പ് 26ന് തുടങ്ങും. ഈ മാസം 26ന് ആറളം, കൊട്ടിയൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. 27 ന് കല്‍പ്പറ്റയിലും കോടഞ്ചേരിയിലും തിരുവമ്പാടിയിലും സമിതി തെളിവെടുപ്പ് നടത്തും.
28 ന് കൂരാച്ചുണ്ടിലും കാവിലമ്പാറയിലും മണ്ണാര്‍ക്കാടും നിലമ്പൂരിലുമാണ് തെളിവെടുപ്പ്. നെന്മറായില്‍ 29നും അടിമാലി, നെടുങ്കണ്ടം പ്രദേശങ്ങളില്‍ ഡിസംബര്‍ 3ന് വിദഗ്‌ധ സമിതി തെളിവെടുപ്പ് നടത്തും. ഡിസംബര്‍ നാലിന് കട്ടപ്പന, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിലും ഡിസംബര്‍ അഞ്ചിന് കൂട്ടിക്കല്‍, ഈരാറ്റുപേട്ട, പത്തനംതിട്ട എന്നിവിടങ്ങളിലുമാകും തെളിവെടുപ്പ്.