കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി. കേരള ജൈവവൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്. ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ലഭ്യമാകും.
പശ്ചിമഘട്ട ഉന്നതതലസമിതി റീപ്പോര്‍ട്ടിന്റെ അവലോകനം എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പരിസ്ഥിതി മൃദുല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കല്‍. വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയന്ത്രണം, നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളുടെ ശാക്തീകരണം. പശ്ചിമഘട്ട ഉന്നതതല സമിതിയുടെ കാഴ്ചപ്പാട് എന്നിവയും വിശദമായിത്തന്നെ പരിഭാഷാരൂപത്തില്‍ നല്‍കിയിരിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ വായിച്ചു നോക്കി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.