കവിത കാര്‍ക്കറെ മുഖ്യമന്ത്രിയെ കണ്ടു

Webdunia
തിങ്കള്‍, 12 ജനുവരി 2009 (13:43 IST)
മുംബൈ ഭീരാക്രമണത്തില്‍ കൊല്ലപ്പെട്ട എ ടി എസ് തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെ ഭാര്യ കവിത കാര്‍ക്കറെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു.

ഇന്നലയാണ് കവിത കാര്‍ക്കറെ കേരളത്തിലെത്തിയത്. ഭീകരതയ്ക്കെതിരായി ഗായകന്‍ യേശുദാസ് നടത്തുന്ന സംഗീത പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പത്തു മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടുനിന്നു. ഹേമന്ത് കാര്‍ക്കറെയുടെ സഹോദരിയും കവിതയ്ക്കൊപ്പമുണ്ടായിരുന്നു.