കഴക്കൂട്ടം സൈനിക സ്‌കൂളില്‍ സൗരോര്‍ജ പദ്ധതി

Webdunia
വെള്ളി, 24 മെയ് 2013 (19:52 IST)
PRO
PRO
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സൈനിക സ്‌കൂളിലെ സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കും. സംസ്ഥാന സാംസ്‌കാരിക മന്ത്രി കെസി ജോസഫ് ആണ്‌ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. സി-ഡിറ്റ് ആവിഷ്‌കരിച്ച സൂര്യകേരളം പ്രോജക്ടിന്റെ ഭാഗമായാണ് സൈനിക സ്‌കൂളില്‍ ഇത് നടപ്പാക്കുന്നത്.

എംഎ വാഹിദ് എംഎല്‍എ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 50 സൗരോര്‍ജ വിളക്കുകളാണ് കാമ്പസില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിമാസം 600 യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവും. 55 കിലോവാട്ടിന്റെ രണ്ടാം ഘട്ടം പരിഗണനയിലാണ് എന്ന് അധികൃതര്‍ അറിയിച്ചു.