കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2012 (13:31 IST)
PRO
PRO
പൂജപ്പുര കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മങ്കാട്ട്‌കടവ്‌ പാലത്തിന്‌ സമീപം അണ്ണൂര്‍ ഭഗവതി ക്ഷേത്രത്തിനോട്‌ ചേര്‍ന്ന്‌ കരമനയാറ്റിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ്‌ മൃതദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്‌. നാല്‍പ്പത് വയസ് പ്രായം തോന്നും. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പൂജപ്പുര പൊലീസ്‌ മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി.