കപ്പല്‍ വള്ളത്തിലിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്

Webdunia
ഞായര്‍, 14 ഏപ്രില്‍ 2013 (12:08 IST)
PRO
PRO
വടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളത്തില്‍ കപ്പലിടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്‍റെ മുന്‍വശവും എഞ്ചിനും തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ്‌ ദുരന്തമുണ്ടായത്.

പരിക്കേറ്റ വടകര പുറങ്കരയിലെ പാലേരി സുബൈര്‍, വര്‍ക്കല സനൂജ മന്‍സിലില്‍ അബ്ദുള്‍ വഹാബ് എന്നിവരെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വടകരയിലെ പുറങ്കര കണ്ണയം‍കുളത്ത് അബൂബക്കറിന്‍റേതാണ്‌ അപകടത്തില്‍ പെട്ട വള്ളം. നാലര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ്‌ കണക്കാക്കുന്നത്. വെളിച്ചം പോലും ഇല്ലാതെ വന്നാണ്‌ വള്ളത്തില്‍ കപ്പലിടിച്ചതെന്ന് അപകടത്തില്‍ പെട്ടവര്‍ പറഞ്ഞു.