കപില്‍ദേവിന്റെ ആഗ്രഹം നടക്കില്ല: വി എസ്

Webdunia
ബുധന്‍, 2 ജനുവരി 2013 (10:10 IST)
PRO
PRO
കേരളത്തില്‍ വ്യവസായം തുടങ്ങാമെന്ന മുന്‍ ക്രിക്കറ്റര്‍ കപില്‍ദേവിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കപില്‍ദേവ് ഡയറക്ടറായ കമ്പനി കടമക്കുടിയില്‍ വാങ്ങിയ ഭൂമിയെക്കുറിച്ചായിരുന്നു വി എസിന്റെ പരാമര്‍ശം. പുതുവര്‍ഷത്തില്‍ സി​പിഎമ്മിന്റെ ഭൂസമരത്തിന് തുടക്കം കുറിച്ചത് ഇവിടെയായിരുന്നു.

മഹാരാഷ്‌ട്രയിലേക്കോ ഗുജറാത്തിലേക്കോ കമ്പനി മാറ്റുന്നതാണ് കപില്‍‌ദേവിന് നല്ലത്. പൊക്കാളി പാടശേഖരങ്ങള്‍ നിറഞ്ഞ കടമക്കുടിയിലെ ഭൂമി പരിവര്‍ത്തനംചെയ്യാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും വി എസ് മുന്നറിയിപ്പ് നല്‍കി.

150 ഏക്കര്‍ ഭൂമിയാണ് ഇവിടെ കമ്പനി വാങ്ങിയിരിക്കുന്നത്.