കനാലില്‍ യുവാവിന്റെ മൃതദേഹം ചവിട്ടിതാഴ്ത്തിയ നിലയില്‍

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (11:24 IST)
PRO
PRO
മുരുക്കുംപുഴ കോഴിമട പാലത്തിനു സമീപത്തെ കനാലില്‍ യുവാവിന്റെ മൃതദേഹം ചവിട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ്‌ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ മംഗലപുരം പൊലീസ്‌ സ്ഥലത്തെത്തി. മൃതദേഹം കാണപ്പെട്ട കനാലിന് സമീപത്തെ പുരയിടത്തിലും അടുത്ത റെയില്‍വേ ട്രാക്കിനു സമീപവും രക്തം തളംകെട്ടി കിടപ്പുണ്ട്‌.

ഈ പരിസരത്ത്‌ ഒരു കാവിമുണ്ടും രണ്ടു ജോടി ചെരിപ്പുകളും മദ്യക്കുപ്പി അടിച്ചുപൊട്ടിച്ച നിലയിലും കാണപ്പെട്ടു. മൃതദേഹത്തിനു സമീപത്തെ കവുങ്ങില്‍ രക്തം പറ്റിപ്പിടിച്ച നിലയിലാണ്‌. കൊലപാതകമാണെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.