കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 130 പേജുള്ള കുറ്റപത്രത്തില്‍ 19 പ്രതികളാണ് ഉള്ളത്.
രാഷ്‌ട്രീയവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാകുന്നു. കൊലപാതകം സി പി എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഗൂഡാലോചനയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസില്‍ 200ഓളം സാക്ഷി മൊഴികളും 60 ഓളം തൊണ്ടിമുതലുകളും തെളിവുകള്‍ ആയി.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍ എസ് എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ സ്വദേശി മനോജിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് സഞ്ചരിച്ചിരുന്ന വാനിനു നേരെ ബോംബെറിഞ്ഞതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.