കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതില്‍ പങ്കില്ല: ദിലീപ് രാഹുലന്‍

Webdunia
ശനി, 31 ജൂലൈ 2010 (12:54 IST)
ലാവ്‌ലിന്‍‍ കരാറില്‍ കണ്‍സള്‍ട്ടന്‍സിയായി ടെക്നിക്കാലിയയെ നിയമിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് രാഹുലന്‍റെ മൊഴി. സി ബി ഐ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച ദിലീപ്‌ രാഹുലന്റെ മൊഴിയുടെ വിശദാംശങ്ങളിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്. ലാവ്‌ലിന്‍‍ കമ്പനിയിലെ ബിസിനസ് ഡവലപ്മെന്‍റ് ഓഫീസറായിരുന്ന ദിലീപ് രാഹുലന് ചോദ്യാവലി അയച്ചുകൊടുത്തതിനുള്ള മറുപടിയുടെ വിശദാംശങ്ങളാണ്‌ സി ബി ഐ ഇന്ന് കോടതിക്ക്‌ കൈമാറിയത്‌.

ഊര്‍ജ സെക്രട്ടറിയും ലാവ്‌ലിന്‍‍ കമ്പനിയും ചേര്‍ന്നാണ് കണ്‍സള്‍ട്ടന്‍റായി ടെക്നിക്കാലിയയെ നിര്‍ദേശിച്ചത്. കരാര്‍ ഒപ്പിടാനുള്ള തീരുമാനമെടുത്തത് വൈദ്യുതി വകുപ്പ് സെക്രട്ടറി ഉള്‍പ്പെട്ട യോഗത്തിലാണെന്നും ദിലീപ് രാഹുലന്‍ സി ബി ഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ സെന്‍ററിന് സഹായം നല്‍കാനുള്ള കരാര്‍ അന്നത്തെ ഇടതു സര്‍ക്കാരിനുശേഷം പുതുക്കിയിട്ടില്ല. കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ താന്‍ കമ്പനിയുടെ ഡയറക്ടറായിരുന്നു.

സാക്ഷിയായി ഒപ്പിട്ടത് താനാണ്. കരാര്‍ ഒപ്പിടുന്ന സമയത്ത് വൈദ്യുതി വകുപ്പിലെ സാമ്പത്തിക ഉപദഷ്ടാവായിരുന്ന കെ ജി രാജശേഖരന്‍ നായര്‍ക്ക് ദുബായിലെ തന്‍റെ സ്ഥാപനത്തില്‍ ജോലി നല്‍കിയിരുന്നുവെന്നും ദിലീപ് രാഹുലന്‍ മൊഴി നല്‍കിയിട്ടുണ്ട്. ലാവ്‌ലിന്‍