കണ്ണൂര്‍ കളക്ടര്‍ക്ക് എതിരെ യുഡിഎഫ്

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2010 (15:40 IST)
കണ്ണൂര്‍ കളക്ടര്‍ക്ക് എതിരെ പരാതിയുമായി യു ഡി എഫ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ എല്‍ ഡി എഫിനെ സഹായിച്ചു എന്നാണ് പരാതി. യു ഡി എഫ് ജില്ലാ നേതൃത്വമാണ് കളക്ടര്‍ക്ക് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

കളക്ടര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. കളക്ടര്‍ കോടതി നിര്‍ദേശം പാലിച്ചില്ല. പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായില്ല.

ബൂത്തുകളില്‍ വീഡിയോ ക്യാമറ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ല. കളളവോട്ടു ചെയ്യാന്‍ കലക്ടറും സി പി എമ്മും ഒത്തുകളിച്ചുവെന്നും യു ഡി എഫ് ആരോപിച്ചു.