കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Webdunia
ചൊവ്വ, 19 ജനുവരി 2010 (11:09 IST)
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റേരി സ്വദേശി താഴക്കണ്ടി ജിത്തു എന്ന സുബിനെയാണ്‌ ബൈക്കില്‍ എത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌.

സുബിനെ പരുക്കുകളോടെ തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ പൊലീസ്‌ സ്റ്റേഷന്‌ സമീപത്തു വച്ചാണ്‌ വെട്ടേറ്റത്‌.

അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന്‌ ബി ജെ പി ആരോപിച്ചു.