കണമലയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട തീര്‍ത്ഥാടകരെ ആന്ധ്രയില്‍ മടക്കിയെത്തിക്കാന്‍ പ്രത്യേക ബസ് ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ സഹായം നല്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്‌തര്‍ക്ക് ബോധവത്കരണം നല്‍കാന്‍ അതാത് സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി പറഞ്ഞു.