കടല്‍ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (22:48 IST)
കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. സംഘത്തെ കൊച്ചി സിറ്റി പൊലീസ്‌ കമ്മിഷ്ണര്‍ എം ആര്‍ അജിത്കുമാര്‍ നയിക്കും. എ ഡി ജി പി വിന്‍സന്‍ എം പോളായിരിക്കും സംഘത്തിന്‌ മേല്‍നോട്ടം വഹിക്കുക.

മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കപ്പല്‍ ഇതുവരെ വിട്ടു നല്‍കിയിട്ടില്ല.