കടല്‍‌കൊല: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നെന്ന് കോടിയേരി

Webdunia
വെള്ളി, 18 ജനുവരി 2013 (18:05 IST)
PRO
PRO
കടല്‍ക്കൊല കേസില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇറ്റലിയില്‍ തടവിലുള്ള ഇന്ത്യാക്കാരുടെ കാര്യത്തില്‍ ഇല്ലാത്ത താല്പര്യം നാവികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കി കേസില്‍ കേരള സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.