കടലില്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി ജഡ്ജിമാരായ അല്‍ത്തമാസ് കബീര്‍, ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബഞ്ചിന് മുന്പാകെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ആയുധവുമായി രാജ്യത്തെത്തി കുറ്റകൃത്യം നടത്താന്‍ വിദേശികളെ അനുവദിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേസില്‍ ഇറ്റലിയുടെ വാദം ബുധനാഴ്ച്ച പൂര്‍ത്തിയായിരുന്നു. നാവികര്‍ക്കെതിരെ രാജ്യാന്തര കീഴ്വഴക്കങ്ങള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ഇറ്റലി കോടതിയില്‍ ആവശ്യപ്പെട്ടത്.