കടലിലെ വെടിവയ്പ്പ് തീവ്രവാദത്തിന് സമം: ഹൈക്കോടതി

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (15:29 IST)
PRO
PRO
കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന്‌ വേറ്റിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം തീവ്രവാദ പ്രവര്‍ത്തനത്തിന്‌ സമാനമാണെന്ന്‌ ഹൈക്കോടതി. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്‌ കപ്പലില്‍ നിന്ന്‌ വെടിയുതിര്‍ത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടര്‍ന്ന്‌ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലെക്സി കപ്പല്‍ വിട്ടുകൊടുക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രവും സംസ്ഥാനവും രണ്ട് അഭിപ്രായം കോടതിയില്‍ വ്യക്തമാക്കി. കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ കപ്പല്‍ വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷമേ കപ്പല്‍ വിട്ടുനല്‍കാനാകൂവെന്നാണ്‌ സംസ്ഥാനത്തിന്റെ നിലപാട്‌.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.