കടകം‌പള്ളി ഭൂമി ഇടപാട്: സര്‍ക്കാരിനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (18:58 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ്‌ ഉള്‍പ്പെട്ട കടകംപള്ളി ഭൂമി ഇടപാടില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെയാണ്‌ ഹൈക്കോടതി വിമര്‍ശിച്ചത്‌. ക്രമക്കേട്‌ നടത്തിയവരെ ഓഫീസില്‍ ജോലിചെയ്യാന്‍ അനുവദിക്കരുത്‌. കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക്‌ തുടരാന്‍ യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ്‌ കോടതി വിമര്‍ശനം.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഭൂമി തട്ടിപ്പിന്‌ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്‌ഥര്‍ക്കെതിരെ ശക്‌തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അവര്‍ക്കെതിരെ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ എന്ത്‌ നടപടിയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. കേസ്‌ വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.