ഓണ്‍ലൈന്‍ ചന്ദനലേലം: സര്‍ക്കാരിനു 46 കോടി

Webdunia
ശനി, 7 ഫെബ്രുവരി 2015 (12:20 IST)
കഴിഞ്ഞദിവസം നടന്ന ആദ്യ ഓണ്‍ലൈന്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പ്പന നടന്നു. ലേലത്തില്‍ ആകെ വച്ച 77 ടണ്‍ ചന്ദനത്തില്‍ 52 ടണ്ണും വിറ്റഴിച്ചാണു റെക്കോഡിട്ടത്. ഈയിനത്തില്‍ 46 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
 
ചന്ദനത്തിലെ ക്ലാസ് മൂന്നു വിഭാഗത്തില്‍പ്പെട്ട പഞ്ചം എന്ന ഇനം 16,550 രൂപയ്ക്കാണു റെക്കോഡ് കൈവരിക്കാന്‍ സഹായിച്ചത്. അതേസമയം ഏറ്റവുമധികം വിറ്റഴിച്ച ഇനം ബാഗ്രിദാദ് ആണ്‌. ഈയിനത്തില്‍ മാത്രം 10,500 രൂപാ നിരക്കില്‍ 18.5 ടണ്‍ ചന്ദനം വിറ്റഴിച്ചു.