ഓട്ടോ - ടാക്‌സി മിനിമം നിരക്കില്‍ മാറ്റമില്ല

Webdunia
ഓട്ടോ - ടാക്‌സി മിനിമം നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന്‌ ഗതാഗതമന്ത്രി മാത്യു ടി തോമസ്‌ അറിയിച്ചു. ഇന്ധന വിലയില്‍ വ്യത്യാസം വരുന്നതിനോടൊപ്പം നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുവാന്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ തീരുമാനങ്ങള്‍ ഉണ്ടായത്.

മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം ഒന്നേകാല്‍ കിലോമീറ്റര്‍ എന്നത് ഒന്നര കിലോമീറ്ററാക്കി. നിരക്കുകള്‍ കുറയ്ക്കയ്ക്കണമെന്ന്‌ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വരും.

മിനിമം നിരക്ക് കുറയ്ക്കാതെ അധിക കിലോമീറ്ററിന് നിരക്ക്‌ കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓട്ടോയ്ക്ക്‌ അധിക കിലോമീറ്ററിന്‌ അഞ്ച് രൂപ 50 പൈസയും ടാക്സിയ്ക്ക്‌ ഏഴു രൂപയുമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.