ഒളവണ്ണ: പ്രതികളെ വെറുതെ വിട്ടു

Webdunia
ശനി, 31 ജനുവരി 2009 (13:41 IST)
കോഴിക്കോട്‌ ഒളവണ്ണയില്‍ കന്യാസ്‌ത്രീകളെ ആക്രമിച്ച കേസില്‍ ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകരായ 17 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട്‌ അതിവേഗ കോടതിയാണ്‌ ഇന്നു രാവിലെ പ്രതികളെ വെറുതെവിട്ടുകൊണ്ട്‌ ഉത്തരവായത്‌.

ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴക്കാട്ട്‌ കോളനിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. കോളനിയിലെത്തിയ രണ്ട് കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചു ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌ 2004 സപ്‌തംബറിലാണ്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിയാന്‍ കന്യാസ്‌ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല.