ഒറ്റപ്പാലത്ത് രണ്ടുപേര്‍ കുത്തേറ്റു മരിച്ചു

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (12:47 IST)
പാലക്കാട് ഒറ്റപ്പാലത്ത് രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. മദ്യപാനത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കിഴക്കേതില്‍ സുമേഷ്, ഉറവില്‍ ഗോപാല്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്.
 
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. സുമേഷ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഗോപാല്‍ ശങ്കര്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 
 
കായംകാട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നയാളെ മദ്യപിച്ചെത്തിയ സംഘം മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് സുമേഷിനും ഗോപാല്‍ ശങ്കറിനും കുത്തേറ്റത്. 
 
അക്രമികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.