തിരുവനന്തപുരം എസ് എ ടി ആശുപത്രി കാന്റീനില്‍ ഭക്‍ഷ്യ വിഷബാധയെന്ന് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 5 വിദ്യാര്‍ഥികളെ ഭക്‍ഷ്യവിഷബാധയെത്തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്‌സ്‌റേ വിഭാഗം വിദ്യാര്‍ഥികളായ നീതു (22), സൗമ്യ (19), ഷീന (19), ഉദയശ്രീ (22), അശ്വതി അശോക്‌കുമാര്‍ (19) എന്നിവര്‍ക്കാണ് ഭക്‍ഷ്യവിഷബാധയേറ്റത്. പൊറോട്ടയും മുട്ടക്കറിയുമാണ് ഇവര്‍ കഴിച്ചതെന്ന് പറയപ്പെടുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് ഇവര്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഞായറാഴ്ച നാലുപേരും തിങ്കളാഴ്ച ഒരാളുമാണ് ആശുപത്രിയിലെത്തിയത്.