എസ്‌എസ്‌എല്‍‌സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (15:45 IST)
PRO
ഈ വര്‍ഷത്തെ എസ്‌എസ്‌‌എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 22 വരെ നടക്കും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷ ഉണ്ടാവില്ല. ദിവസവും ഉച്ചയ്‌ക്ക് 1.45 നായിരിക്കും പരീക്ഷ ആരംഭിക്കുക.

പരീക്ഷയുടെ ഫീസ് പിഴകൂടാതെ നവംബര്‍ നാല് മുതല്‍ 13 വരെയും പിഴയോടെ നവംബര്‍ 15 മുതല്‍ 20 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

പരീക്ഷയുടെ ടൈം ടേബ്ള്‍ മാര്‍ച്ച് 10- ഒന്നാം ഭാഷ പാര്‍ട്ട് 1, 11- ഒന്നാം ഭാഷ പാര്‍ട്ട് 2, 12- രണ്ടാം ഭാഷ ഇംഗ്ലീഷ്, 13- മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്, 15- സോഷ്യല്‍ സയന്‍സ്. 17- ഗണിത ശാസ്ത്രം, 18- ഊര്‍ജ തന്ത്രം, 19 -രസതന്ത്രം, 20 -ജീവശാസ്ത്രം,22 -അവസാന ദിവസം ഐടി പരീക്ഷ.