എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

Webdunia
വെള്ളി, 31 ജനുവരി 2014 (14:25 IST)
PRO
PRO
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇഎസ് കാജാ ഹുസൈന് വെട്ടേറ്റു. കാറിലെത്തിയ സംഘം ആണ് അക്രമിച്ചത്.

ഒറ്റപ്പാലത്ത് വാണിയംകുളം ജംക്ഷനിലുള്ള കാജാ ഹുസൈന്റെ വീടിനു സമീപത്തുവച്ചാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

കാജാ ഹുസൈനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.