എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിക്ക് രൂക്ഷ വിമര്‍ശനം. സ്വാശ്രയ മേഖലയില്‍ യു ഡി എഫ് ഭരണകലാത്തുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ബേബിക്കായില്ല എന്ന വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
സ്വാശ്രയ വിഷയത്തില്‍ ഇടതു സര്‍ക്കാരും യു ഡി എഫിനെ പിന്തുടരുകയായിരുന്നു. ഇടതു സംഘടനകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ബേബിക്ക് ആയില്ല. ഇത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് അപമാനമുണ്ടാക്കിയെന്നും എസ്‌എഫ്‌ഐ പറയുന്നു.
അധ്യാപക സംഘടനകള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. യുജിസി ശമ്പളസ്കെയിലിന് വേണ്ടി മാത്രമാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളില്‍ ഇവര്‍ ഇടപെടുന്നില്ലെന്നുമാണ് ആരോപണം.