എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (09:16 IST)
പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു. ചാലക്കുടി മംഗലത്ത് അഴകത്ത് മനയില്‍ എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ശബരിമലയുടെ പുതിയ മേൽശാന്തി. അതേസമയം മാളികപ്പുറം മേൽശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. 
 
വൃശ്ചികം ഒന്നു മുതല്‍ അടുത്ത ഒരു വർഷത്തേക്കാണ് മേൽശാന്തിയുടെ കാലാവധി. സന്നിധാനത്ത് ഉഷപൂജയ്ക്കുശേഷം നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വർമയാണ് നറുക്കെടുപ്പു നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article