എല്‍ഡിഎഫ് വിശ്വാസത്തിലെടുത്തില്ല: ജോസഫ്

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (19:32 IST)
PRO
ന്യൂനപക്ഷങ്ങളും എല്‍ ഡി എഫും തമ്മിലുള്ള പ്രശ്നങ്ങളില്‍ കേരള കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ എല്‍ ഡി എഫ് തയ്യാറായില്ലെന്ന് പി ജെ ജോസഫ്. സര്‍ക്കാരിന്‍റെ തെറ്റായ വിദ്യാഭ്യാസ നയങ്ങളാണ് എല്‍ ഡി എഫ് വിടാനുള്ള പ്രധാന കാരണമെന്നും ജോസഫ് പറഞ്ഞു.

ലയന തീരുമാനം അംഗീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണികളുടെ ശക്തമായ സമ്മര്‍ദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കേരള കോണ്‍ഗ്രസ് എമ്മുമായി ലയിക്കാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് മന്ത്രി സ്ഥാനം ഉടന്‍ രാജിവയ്ക്കും.

മുഖ്യമന്ത്രിയുടെ സൌകര്യവും കൂടി പരിഗണിച്ച് നാളെ തന്നെ രാജിക്കത്ത് കൈമാറും. തീരുമാനത്തിനു പിന്നില്‍ സഭയുടെ സമ്മര്‍ദ്ദമില്ല. പി സി തോമസിന്‍റെ നേതൃത്വത്തിലുള്ള കുറച്ചു പേര്‍ നേരത്തെ തന്നെ വിമത പ്രവര്‍ത്തനം നടത്തിയവരാണ്. അവരാണ് ഇപ്പോള്‍ പുറത്തു പോയത്.