മണ്ഡലത്തിലെ കൈനകരിയില്‍ രണ്ടു ബൂത്തുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തതായി യുഡിഎഫ് സ്ഥനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ വരണാധികാരിക്ക് പരാതി നല്കി.
രാവിലെ ഒന്‍പതു മണിയോടെയാണ് എല്‍ഡിഎഫ് ബൂത്തു പിടിച്ചെടുത്തത് എന്ന് കൊടിക്കുന്നില്‍ പറയുന്നു. പോളിംഗ് ഉദ്യോഗസ്ഥരെമര്ദിച്ച പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തുവെന്ന ഗുരുതരമായ ആരോപണവും കൊടിക്കുന്നില്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രനാണ്.