എന്‍ഡോസള്‍ഫാന്‍: റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണം

Webdunia
വെള്ളി, 15 ജൂലൈ 2011 (16:03 IST)
PRO
PRO
നിലവില്‍ ഉത്പാദിപ്പിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ ഉത്പാദകരോട് ആവശ്യപ്പെട്ടു. ഈ മാരകകീടനാശിനി രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

കയറ്റുമതി ചെയ്യപ്പെടുന്ന ഈ കീടനാശിനി രാജ്യത്ത് തിരിച്ചെത്തില്ലെന്ന് എങ്ങനെ ഉറപ്പ് പറയാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു. ഇതെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. എന്‍ഡോസള്‍ഫാനെക്കുറിച്ചുള്ള ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് പഠന സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച കൂടി സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.