എന്‍ഡോസള്‍ഫാന്‍: എച്ച്ഐഎല്ലിന് നോട്ടീസ്

Webdunia
വെള്ളി, 19 നവം‌ബര്‍ 2010 (13:22 IST)
എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മ്മാതാക്കളായ എച്ച് ഐ എല്ലിന് നോട്ടീസ്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന് ആണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം എന്നും ആവശ്യപ്പെടുന്ന ഹര്‍ജിയിലാണു കോടതി നടപടി. നിര്‍മ്മാതാക്കളെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ എന്‍ഡോള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന പൊതു മേഖലാ സ്ഥാപനമാണ് എച്ച്‌ ഐ എല്‍.

കേസില്‍ ഡിസംബര്‍ ആറിന് കോടതി അന്തിമവാദം കേള്‍ക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പഠനസമിതിയെ നിയോഗിക്കുന്നത് തടയണമെന്ന ആവശ്യം അന്തിമവാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.