എന്‍എസ്എസ് സ്വയംസഹായ സംഘം

Webdunia
വിവിധ രീതിയിലുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക എന്നതിന്‍റെ ഭാഗമായി നായര്‍ സര്‍വീസ് സൊസൈറ്റി പുരുഷന്‍‌മാര്‍ക്ക് സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കാന്‍ തയാറെടുക്കുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കര്‍ വെളിപ്പെടുത്തിയതാണിത്.

എന്‍.എസ്.എസ് യൂണിയന്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

എന്‍.എസ്.എസ് തന്നെ ഇതിനു മുമ്പ് രൂപീകരിച്ച വനിതാ സ്വയം സഹായ സംഘങ്ങളുടെ മാതൃകയിലാണ് പുരുഷ സ്വയം സഹായ സംഘങ്ങളും രൂപീകരിക്കുക. തൊഴില്‍ രഹിതരും അഭ്യസ്തവിദ്യരുമായ പത്ത് മുതല്‍ 20 വരെയുള്ള ആളുകളാവും ഓരോ ഗ്രൂപ്പിലും ഉണ്ടാവുക. ഇത് സംബന്ധിച്ച എന്‍.എസ്.എസ് സര്‍ക്കുലര്‍ എല്ലാ യൂണിറ്റുകള്‍ക്കും അയച്ചതായും നാരായണ പണിക്കര്‍ പറഞ്ഞു.

വ്യവസായ സംരംഭങ്ങള്‍, വിവിധ തൊഴിലുകള്‍ എന്നിവ ആരംഭിക്കാനായി എന്‍.എസ്.എസ് വായ്പ തരപ്പെടുത്തും എന്നും നാരായണ പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.