എന്‍ എസ് എസുമായി മുസ്ലീം ലീഗിനുള്ള പ്രശ്നങ്ങള്‍ താല്‍ക്കലികമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എന്‍എസ്‌എസുമായി ലീഗിന് ദൃഢവും ശാശ്വതവുമായ ബന്ധമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ എന്‍എസ്‌എസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗും എന്‍ എസ് എസും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗിനെതിരെ എന്‍ എസ് എസ് നേരെത്തെ പ്രസ്താവന ഇറക്കിയിരുന്നു.
ഇതിനെതിരെ ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്ത് വന്നിരുന്നു. എന്‍ എസ് എസിന്റെ ഒത്താശയോടെയാണ് ഒ രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായതെന്ന് മജീദ് അരോപിച്ചിരുന്നു. എന്നാല്‍ എന്‍ എസ് എസ് ഇത് നിഷേധിച്ചിരുന്നു.