എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Webdunia
വ്യാഴം, 18 ജൂലൈ 2013 (12:58 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റി അംഗം ബിന്ദുവിനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. കോട്ടയം മീനടം സ്വദേശി സന്തോഷ് പീറ്ററാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയാണ് ഇയാള്‍.

ഇക്കഴിഞ്ഞ എട്ടിനാണ് സംഭവം. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് നടത്തിയ പ്രകടനത്തിനുനേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ബുധനാഴ്ച രാത്രി കോട്ടയത്തുനിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.