എം‌എല്‍‌എ അബ്ദുള്‍ സമദ് സമദാനിക്ക് കുത്തേറ്റു

Webdunia
വെള്ളി, 8 നവം‌ബര്‍ 2013 (14:58 IST)
PRO
ലീഗ് നേതാവും എം‌എല്‍‌എയുമായ അബ്ദുള്‍ സമദ് സമദാനിക്ക് കുത്തേറ്റു. ഒരു കുടുംബവഴക്കിനെത്തുടര്‍ന്നാണ് കുത്തേറ്റതെന്നാണ് സൂചന.

ഒരു പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. ചര്‍ച്ചകള്‍ക്ക് ശേഷം സമദാനി അകത്തിരിക്കുമ്പോള്‍ മുറിയടച്ച് കയറി വന്ന ഒരാള്‍ കുത്തുകയായിരുന്നു.

സമദാനി കുനിഞ്ഞതിനെത്തുടര്‍ന്ന് കുത്ത് മുഖത്തേല്‍ക്കുകയായിരുന്നു. മൂക്കിനാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ കൊഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ മാപ്പു പറയാനെന്ന വ്യാജേന മുറിയിലേക്ക്‌ മടങ്ങിവന്ന്‌ എംഎല്‍എയെ കുത്തകയായിരുന്നു. കുഞ്ഞാവ എന്നയാളാണ്‌ കുത്തിയത്‌. ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

2008 ല്‍ പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേര്‍ കുത്തേറ്റു മരിച്ചിരുന്നു. ഇവരില്‍ ഒരാളുടെ സഹോദരനാണ്‌ കുത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.