ഉറങ്ങിക്കിടന്ന ബ്ലാക്മാന്‍ പൊലീസ് പിടിയില്‍

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (14:03 IST)
PRO
PRO
കെഎസ്‌ആര്‍ടിസി സ്റ്റാന്റിന്‌ സമീപത്തെ പഴയ കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന 21 കാരനായ ബ്ലാക്‍മാനെ മൂവാറ്റുപുഴ പൊലീസ്‌ പിടികൂടി. ഇതോടെ നഗരത്തിലെ ബ്ലാക്‍മാന്‍ ഭീതിക്ക്‌ വിരാമമായി. കറുത്ത പാന്റും ഷര്‍ട്ടും മുഖംമൂടിയും ധരിച്ച്‌ ഉറങ്ങുകയായിരുന്നു ഇയാളെ നാട്ടുകാരാണ് കണ്ടെത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പെരുമ്പല്ലൂര്‍ സ്വദേശി പുത്തന്‍പുരയില്‍ വിഷ്ണുവാണ്‌ (21) പൊലീസ് പിടിയിലായത്‍. അസ്ഥികൂടത്തിന്റെ രൂപമുള്ള മുഖംമൂടി ധരിച്ച്‌ നാക്കില്‍ ചുവന്ന ചായം പുരട്ടി നാക്ക്‌ വെളിയിലിട്ട്‌ ആളുകളെ ഭയപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുകയാണ്‌ ഇയാളുടെ പതിവെന്ന്‌ പൊലീസ്‌ പറഞ്ഞു.

സ്ത്രീകളെ ഭയപ്പെടുത്തി പണവും മൊബെയില്‍ ഫോണും തട്ടിയെടുക്കലും പതിവാണ്‌. ഇതിന്‌ പുറമെ സ്ത്രീകളെ ശല്യം ചെയ്യലും ഇയാളുടെ ഹോബിയായിരുന്നു. നേരത്തെ നഗരത്തില്‍ ഓട്ടോ ഓടിച്ചിരുന്ന ഇയാള്‍ ആറ്‌ മാസം മുമ്പ്‌ മുക്കുപണ്ടം പണയംവെച്ച്‌ പണംതട്ടിയെടുത്ത കേസില്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഇതേത്തുടര്‍ന്ന്‌ ഇയാള്‍ ഡ്രൈവിംഗ്‌ ജോലി ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. നാട്ടില്‍ ബ്ലാക്‍മാന്‍ കഥകള്‍ പ്രചരിച്ചതോടെ ഈ വേഷം ധരിച്ച്‌ ആളുകളെ ഭയപ്പെടുത്തി പണംതട്ടാന്‍ ഇറങ്ങുകയായിരുന്നുവത്രേ.

യഥാര്‍ത്ഥത്തില്‍ ആരാണ് ബ്ലാക്മാന്‍?